ഡിസംബര്‍ 1-ആം തീയതി എല്ലാ വര്‍ഷവും ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു.
2007ല്‍ ലോകത്താകമാനം 33 ദശലക്ഷം (3.3 കോടി) ജനങ്ങളിലധികം HIV ബാധിതരുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO), UNAIDS (http://www.unaids.org/) എന്നീ സംഘടനകള്‍, രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ നല്കുന്ന കണക്കുകളുടെ വെളിച്ചത്തില്‍ അനുമാനിക്കുന്നു. 21 ലക്ഷം ആള്ക്കാര് 2007-ല്‍ എയ്ഡ്സ് മൂലം മരിച്ചതായും,2007-ല്‍ മാത്രം പുതുതായ് 23 ലക്ഷം ആള്ക്കാര് HIV ബാധിതരായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഭാരതത്തില്‍ 25 ലക്ഷം ആള്ക്കാര് HIV ബാധിതരാനെന്നാണ് 1100-ല്‍ പരം 'സൈറ്റ്'കളില്‍ നിന്നും ഗര്‍ഭിണികള്‍, ലൈംഗിക രോഗമുള്ളവര്‍ (പുരുഷന്മാരും സ്ത്രീകളും), ലൈംഗിക തൊഴിലാളികള്‍, സ്വവര്‍ഗ്ഗസ്നേഹികള്‍ , മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ എന്നിവരുടെ ഇടയില്‍ നടത്തിയ പരിശോധന പ്രകാരം സര്‍ക്കാറും ഐക്യരാഷ്ട്ര സംഘടനകളും അനുമാനിക്കുന്നത്. കുടുതല്‍ വിവരങ്ങള്‍ക്ക് http://www.nacoonline.org/NACO എന്ന government വെബ്സൈറ്റ് സന്ദര്‍ശിക്കുക.
HIV ബാധിച്ച എല്ലാ വ്യക്തികള്‍ക്കും ദിവസേനെയുള്ള നിങ്ങളുടെ ജീവിത യുദ്ധത്തില്‍ ഈ ഒരു പോസ്റ്റ് കൊണ്ട് വലിയ പ്രയോജനമൊന്നും ഇല്ലെന്നറിയാം. എങ്കിലും ഈ എളിയ പോസ്റ്റിന് ഒരാള്‍ക്കെങ്കിലും പുതിയ അറിവ് പകര്‍ന്നു കൊടുക്കാന്‍ സാധിച്ചെങ്കില്‍, എന്ന് ഞാന്‍ ആശിക്കുന്നു.
നിങ്ങള്‍ക്ക് സഹതാപമല്ല സഹകരണമാണ് വേണ്ടതെന്നും മനസ്സിലാക്കുന്നു.
------------------------------------------------------------
HIV ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നത് പ്രധാനമായും നാല് രീതികളിലാണ്:
1. മുന്‍കരുതലുകള്‍ എടുക്കാതെ (ഉറ -condom ഉപയോഗിക്കാതെയുള്ള) penetrative സെക്സ് (പുരുഷനും സ്ത്രീയും തമ്മിലും, പുരുഷനും പുരുഷനും തമ്മിലും)
2. രക്തം, രക്തത്തിന്റെ മറ്റു പ്രോഡക്ടുകള്‍ വഴി
3. സൂചിയും സിറിന്ജും പങ്കുവയ്ക്കുക (പ്രധാനമായും മയക്കു മരുന്നു ഉപയോഗിക്കുന്നവരുടെ ഇടയില്‍)
4. അമ്മയില്‍ നിന്നും കുഞ്ഞിലേക്ക് (ഗര്ഭിണിയായിരിക്കുമ്പോഴോ, പ്രസവ സമയത്തോ, അതിന് ശേഷം മുലപ്പാലിലൂടെയൊ).
ഇതില്‍ അമ്മയില്‍ നിന്നും കുഞ്ഞിലേയ്ക്ക് HIV പകരുന്നത് ഏതാണ്ട് പുര്‍ണമായി തന്നെ തടയാനുള്ള മാര്‍ഗം പൈസ കൊടുക്കാതെ തന്നെ പല സര്‍ക്കാര്‍ ആശുപത്രികളിലും ലഭ്യമാണ്.
മുലപ്പാലിലൂടെ HIV പകരാന്‍ സാധ്യത വളരെ ചെറിയ അംശം മാത്രമെയുള്ളെങ്കിലും HIV ബാധിതരായ അമ്മമാര്‍ കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ കഴിവതും കൊടുക്കരുതെന്ന് ഡോക്ടര്‍മാര്‍ ഉപദേശിക്കാറുണ്ട്.
HIV ബാധിതരായവരെ തൊടുന്നതു കൊണ്ടോ, കൈകൊടുക്കുന്നത് കൊണ്ടോ, കെട്ടിപ്പിടിക്കുന്നത് കൊണ്ടോ, ആഹാരം പങ്കു വയ്ക്കുന്നത് കൊണ്ടോ ഒന്നും പകരില്ലെന്നു സാരം. ഇന്ത്യയില്‍ ഏകദേശം 85% HIV ബാധിതരിലും HIV വന്നിരിക്കുന്നത് ലൈംഗിക ബന്ധത്തിലൂടെയാണ്.
ഏത് രോഗങ്ങളും എന്നത് പോലെ തന്നെ പ്രതിരോധമാണ് ഏറ്റവും ഉത്തമം.
സ്ഥിരമായ ഒരു പങ്കാളിയോടൊപ്പം മാത്രം ലൈംഗിക ബന്ധത്തിലേര്‍പ്പെടുക, ആ പങ്കാളിക്ക് വേറെ പങ്കാളികളുണ്ടെങ്കിലോ (അതറിയാന്‍ പലപ്പോഴും ആര്‍ക്കും കഴിയാറില്ല), അഥവാ നമുക്കു വേറെ പങ്കാളികാളുണ്ടെങ്കിലോ ഉറ ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കുക എന്നിവ HIV തടയാന്‍ വളരെ നല്ല മാര്‍ഗ്ഗമാണ്.
മയക്കു മരുന്നുപയോഗിക്കുന്നവര്‍ പ്രത്യേകിച്ചും സിറിഞ്ജ്, സൂചി മുതലായവ പങ്കുവയ്ക്കുന്നത് സാധാരണയാണ്. അത് HIV വളരെ പെട്ടന്ന് പകരാന്‍ കാരണമാകും. രക്തം സ്വീകരിക്കുന്നവര്‍ അത് ലൈസന്‍സ് ഉള്ള ബ്ലഡ് ബാങ്കില്‍ നിന്നാണെന്ന് ഉറപ്പു വരുത്തണം. ഇപ്പോള്‍ കേരളത്തിലെ ബ്ലഡ് ബാങ്കുകള്‍ എല്ലാം തന്നെ HIV,hepatitis എന്നീ വൈറസ് ടെസ്റ്റ് നടത്തി ഇല്ലെന്നുറപ്പ് വരുത്തിയ ശേഷമേ രോഗികള്‍ക്ക് കൊടുക്കാവുള്ളു. അങ്ങനെയാണ് നിയമം.
HIV ടെസ്റ്റിങ്ങ് ഇപ്പോള്‍ സാധാരണ എല്ലാ സര്‍ക്കാരാശുപത്രികളില്‍ ഫ്രീ ആയിട്ടും, മറ്റു പ്രൈവറ്റ് ലാബ്, ആശുപത്രികളില്‍ അല്ലാതെയും ലഭ്യമാണ്. counselling കൊടുത്തതിനു ശേഷം മാത്രമെ test ആരിലും നടത്താവുള്ളുവെന്നാണ് സര്‍ക്കാര്‍ നിഷ്കര്‍ഷിച്ചിരിക്കുന്നതെങ്കിലും, ചില സര്‍ക്കാര്‍ ആശുപത്രികളിലോഴികെ ഇതൊന്നും നടക്കാറില്ലെന്ന് അനുഭവം.
HIV ബാധിച്ചാല്‍ 6 മാസത്തിനകം അല്ലെങ്കില്‍ ഒരു കൊല്ലത്തിനകം മരിക്കും എന്ന് പേടിച്ച് ആത്മഹത്യ ചെയ്യുന്ന ധാരാളം ആള്‍ക്കാരുണ്ട്. ഇപ്പോള്‍ വില കുറഞ്ഞ മരുന്നുകള്‍ (Anti retroviral തെറാപ്പികള്‍- ART) ലഭ്യമായതിനാല്‍ പലരും 15-20 വര്‍ഷവും അതിലതികവും ജീവിക്കുന്നുണ്ട്. സാവകാശം രോഗപ്രതിരോധശേഷി (immunity) കുറവാകുമെന്നതിനാല്‍ ചിട്ടയായ ജീവിതവും മറ്റു രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതല്‍ എടുക്കുകയെന്നതും, ഡോക്ടറെ കാണുകയെന്നതും, ആവശ്യമെങ്കില്‍ മാത്രം ART മരുന്നുകള്‍ ഉപയോഗിക്കുകയെന്നതും HIV ബാധിച്ചു കഴിഞ്ഞാല്‍ ചെയ്യേണ്ടത് വളരെ അത്യാവശ്യ കാര്യങ്ങളാണ്. കേരളത്തിലുള്‍പ്പടെ പല സംസ്ഥാനങ്ങളിലും തിരഞ്ഞെടുത്ത സര്‍ക്കാരാശുപത്രികളില്‍ ART പൈസ കൊടുക്കാതെ തന്നെ കൊടുക്കുന്നുണ്ട്.
കുടുതല്‍ സംശയങ്ങള്‍ക്ക് മറുപടി താഴെ കൊടുത്തിരിക്കുന്ന ലിങ്കില്‍ പോയാല്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. അല്ലെങ്കില്‍ ഇമെയില്‍ (കമന്റില്‍ കൊടുത്തിട്ടുണ്ട്) അയച്ചാല്‍ മറ്റു ലിങ്കുകള്‍ അയച്ചുതരാം.
http://www.unaids.org/en/MediaCentre/References/default.asp
ഇതു കുറച്ചു sensitive ആയ subject ആയതിനാല്‍ ആവശ്യം വന്നാല്‍ anandkuruppodiyadiഅറ്റ്gmail.com എന്ന email ഉപയോഗിക്കുക. Doctor അല്ലെങ്കിലും അറിയാവുന്ന ആള്‍ക്കാരെ പരിചയപ്പെടുത്തി തരാനും ഇന്ത്യയിലെ/കേരളത്തിലെ സന്നദ്ധ പല സംഘടനകളുമായി ബന്ധപ്പെടുത്തി തരാനും സാധിക്കും. ഫ്രീ ആണ് കേട്ടോ.
ReplyDeleteശ്രീ വല്ലഭന് ചേട്ടാ
ReplyDeleteഅവസരോചിതമായ പോസ്റ്റ്.
ആശംസകള്‍...
ശ്രീവല്ലഭന്
ReplyDeleteവളരെ നല്ല ഒരു പോസ്റ്റ് എന്ന് പറയട്ടെ..
ഇങ്ങിനെയുള്ള സംഭവങ്ങള്‍ ദിനേനെ കേള്‍ക്കുന്നുവെങ്കിലും അതിനെ കുറിച്ചു കൂടുതല്‍ അറിയാന്‍ കഴിഞ്ഞതില്‍ സന്തോഷം
എന്തോ മാരകമായ അസുഖങ്ങളിലാണ് നമ്മള് അകപ്പെട്ടിരിക്കുന്നത് എന്ന ഭയത്തോടെ ജീവിതം അവസാനിപ്പിച്ചവര്‍ നമ്മുക്ക് ചുറ്റും ധാരാളമുണ്ട്.. ഇത്തരം അറിവുകള്‍ അവര്‍ക്കൊരു ആശ്വാസമാവട്ടെ എന്ന പ്രാര്‍ത്ഥനയോടെ......
ഇനിയും ഇത്തരം വിഷയങ്ങളെ കുറിച്ചുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു
നന്മകള് നേരുന്നു
ഹരിശ്രീ, മന്‍സൂര്‍ ഭായ്,
ReplyDeleteവായിച്ചതിനും അഭിപ്രായം അറിയിച്ചതിനും വളരെ നന്ദി. ഇഷ്ടപ്പെട്ടന്ന് അറിഞ്ഞപ്പോള്‍ സന്തോഷം.
ഈ പോസ്റ്റ് വളരെ അവസരോചിതമായി.
ReplyDeleteഅത്യന്തം മാരകമായ ഇത്തരം രോഗങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം വിജയം കാണട്ടെയെന്നാശംസിക്കുന്നു.
അഭിനന്ദനങ്ങള്‍!
അവസരോചിതമായ പോസ്റ്റ്.
ReplyDeleteപക്ഷെ കുറച്ചുകൂടി വിപുലീകരിക്കാമായിരുന്നു എന്നു തോന്നുന്നു.
അതായത്,AIDS/HIV യുടെ പ്രാരംഭ ലക്ഷണങള്‍ എന്ത്, അങനെ പലതും
നന്ദി ചേര്‍ത്തലക്കാരാ.
ReplyDeleteഎച്ച് ഐ വിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതില്‍ ഇട്ടിരിക്കുന്ന ലിങ്കുകളില്‍ ഉണ്ട്. കൂടാതെ ഞാന്‍ ഡോക്ടര്‍ അല്ലാത്തതിനാല്‍ ആണ് മെഡിക്കല്‍ വിവരങ്ങള്‍ ഇടാതിരുന്നത്. പല ഡോക്ടര്‍മാര്‍ ഇപ്പോള്‍ ബ്ലോഗില്‍ ഉള്ളതിനാല്‍ അവരില്‍ ആരെങ്കിലും എഴുതുന്നതായിരിക്കും കൂടുതല്‍ ഉചിതം എന്ന് തോന്നുന്നു.
എല്ലാര്ക്കും ചെയ്യാവുന്നത് അസുരക്ഷിതമായ ലൈംഗിക ബന്ധം ഒഴിവാക്കുക, സൂചി, syringe എന്നിവ പങ്കുവയ്ക്കാതിരിക്കുക എന്നിവയാണ്.
ആരും എഴുതിയില്ലെങ്കില്‍ ഞാന്‍ അരക്കൈ നോക്കാം. :-)
ശ്രീ വല്ലഭന് ചേട്ടാ,
ReplyDeleteഞാന്‍ പറഞ്ഞതു എന്തു കൊണ്ടെന്നല്‍ നമ്മുടെ നാട്ടിലുള്ള പലരും അവര്‍ക്കുള്ള രോഗം AIDS ആണന്നു അറിയിക പോലും ഇല്ല. അതുകൊണ്ടാണു AIDS ന്റെ രോഗ ലക്ഷണങളെ കുറിച്ചു ഞാന്‍ ചോOദിച്ചതു.
ശ്രീവല്ലഭാ, ഇന്ന് ആണു ഈ പോസ്റ്റ് കണാന്‍ ഇടയായതു അതും ആല്ത്തറബ്ലോഗേഴ്സിനു മെയില്‍ വന്നതു കൊണ്ട്, വിഞ്ജാനപ്രദമാണീ പൊസ്റ്റ് ശരിയായ ബോധവലക്കരണം എല്ലാ തുറകളിലും ഉള്ള ആള്‍ക്കാര്‍ക്ക് നല്‍കേണ്ടതാണ്.
ReplyDeleteവളരെ അധികം തെറ്റിധാരണകള്‍ മനുഷ്യര്‍ എയിഡ്സിനെ പറ്റി വച്ചു പുലര്‍ത്തുന്നുണ്ട്....
അറിവുകള്‍ പങ്കു വച്ചതിനു നന്ദി...